കണ്ണൂരില്‍ കനത്ത മഴ..മേഘവിസ്‌ഫോടനത്തിന് സമാനമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍..


കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ജില്ലയില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രതികരിച്ചു. മട്ടന്നൂരില്‍ ഒരു മണിക്കൂറില്‍ പെയ്തത് 92mm മഴയാണ്. ഒരു മണിക്കൂറില്‍ 100mm മഴ പെയ്താലാണ് മേഘവിസ്‌ഫോടനം എന്ന് പറയുക. കണ്ണൂരില്‍ ഇന്ന് യെല്ലോ അലേർട്ട് ആണ്.

സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. മൂന്ന് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
Previous Post Next Post