ആലപ്പുഴ വള്ളികുന്നത്ത് പൊലീസിനെ കണ്ടതോടെ ഒരാൾ ഇറങ്ങി ഓടി..മറ്റയാളെ പിടികൂടി പരിശോധിച്ചു..കണ്ടെത്തിയത്…..


വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ് കുമാറിനെ(47) ആണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വള്ളികുന്നം പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളുടെ സഹോദരനും കൂട്ടുപ്രതിയുമായ സുരേഷ് കുമാർ പോലീസുകാരെ കണ്ട് ഓടിരക്ഷപ്പെട്ടു. കോഴിക്കോട് താമരശ്ശേരിയിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുമേഷ് കുമാർ.

Previous Post Next Post