മാജിക് മഷ്റൂം കഴിച്ച് വിഭ്രാന്തി.. സ്വന്തം ജനനേന്ദ്രിയം മുറിച്ച് കഷണങ്ങളാക്കി യുവാവ്…


മാജിക് മഷ്റൂം കഴിച്ചതിന് പിന്നാലെ സ്വന്തം ജനനേന്ദ്രിയം കോടാലി കൊണ്ട് അരിഞ്ഞ് യുവാവ്.അമിത അളവിൽ മാജിക് മഷ്റൂം കഴിച്ചതോടെയുണ്ടായ വിഭ്രാന്തിയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.വിയന്നയിലാണ് സംഭവം.വിഷാദ​രോ​ഗവും അമിത മദ്യപാന ശീലവുമുണ്ടായിരുന്ന യുവാവ് വീട്ടിൽ ഒറ്റയ്ക്കിരിക്കുന്നതിനിടെ അഞ്ചിലധികം മാജിക് മഷ്റൂം കൂണുകൾ ഭക്ഷിക്കുകയായിരുന്നു.കൂൺ കഴിച്ചതിന് പിന്നാലെ മാനസിക അസ്വസ്ഥ തോന്നിയ യുവാവ് മുറിയിലുണ്ടായ കോടാലി ഉപയോ​ഗിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. പിന്നാലെ ചില കഷണങ്ങൾ മണ്ണും മഞ്ഞും നിറച്ച പാത്രത്തിൽ സൂക്ഷിക്കുകയും ചെയ്തു. അമിത രക്തസ്രാവമുണ്ടായതോടെ യുവാവ് മുറിവുള്ള ഭാ​ഗം തുണി കൊണ്ട് കെട്ടി വെച്ചു.

ബോധം വീണ്ടെടുത്തപ്പോഴാണ് രക്തസ്രാവത്തെ കുറിച്ചും വേദനയെ കുറിച്ചും യുവാവ് തിരിച്ചറിയുന്നത്. പിന്നാലെ വീടിന് പുറത്തിറങ്ങിയ ഇയാൾ സഹായമഭ്യർത്ഥിച്ച് നിലവിളിക്കുകയായിരുന്നു. പ്രദേശവാസിയായ വ്യക്തി യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.ഇത് ആദ്യ സംഭവമാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം.. അതേസമയം യുവാവ് ആശുപത്രിയിലേക്കും മാജിക് മഷ്റൂം കൊണ്ടുവന്നിരുന്നുവെന്നും ഇടയ്ക്കിടെ ഇത് കഴി‍ച്ച് ഉന്മത്താവസ്ഥയിലേക്ക് പോകുമായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. ​ഭ്രമാവസ്ഥയിൽ യുവാവ് ആശുപത്രി തകർത്ത് പുറത്തുകടക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്.നിലവിൽ യുവാവിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
Previous Post Next Post