അന്യസംസ്ഥാന തൊഴിലാളിൾ താമസിക്കുന്ന വീടിന്റെ ടെറസിൽ കഞ്ചാവ് നട്ടു വളർത്തിയത് പോലീസ് കണ്ടെത്തി.






തിരുവനന്തപുരം പോത്തൻകോട് വീടിന്റെ ടെറസിൽ കഞ്ചാവ് നട്ടു വളർത്തിയത് പോലീസ് കണ്ടെത്തി.പോത്തൻകോട് കരൂരിലെ ഇടത്തറ പതിപ്പള്ളിക്കോണം സോഫിയ ഹൗസിൽ അരുളപ്പന്റെ ഉടമസ്ഥയിലുളള വീട്ടിൻ്റെ ടെറസ്സിലാണ് കഞ്ചാവ് ചെടി നട്ടിരുന്നത്.ഈ വീട്ടിൽ അന്യസംസ്ഥാന തൊഴിലാളികളായ ആറ് പേരാണ് നിലവിൽ താമസിക്കുന്നത്.

പോലീസിന് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോത്തൻകോട് പോലീസ് നടത്തിയ പരിശോധനയിൽ ചാക്കുകളിലായി കഞ്ചാവ് നട്ടുവളർത്തുന്നതായി കണ്ടെത്തുകയായിരുന്നു .


Previous Post Next Post