കോട്ടയം* : ആചാരവും, സംസ്ക്കാരവും ,ശബരിമലയും സംരക്ഷിക്കപ്പെടണമെന്നും. തീർത്ഥാടന നിയന്ത്രണം സംബന്ധിച്ച് ശബരിമല വിവാദ ഭൂമിയാക്കരുതെന്നും കേരള വിശ്വകർമ്മ സഭ കോട്ടയം താലൂക്ക് യൂണിയൻ *പ്രസിഡൻ്റ് മുരളി തകിടിയേൽ, യൂണിയൻ സെക്രട്ടറി വി.കെ.അനൂപ് കുമാർ, ട്രഷറാർ കെ.കെ.അനിൽകുമാർ* എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.
മറ്റ് പല ആചാരങ്ങളുടെ ആശയത്തിൽ ശബരിമല ആചാരത്തെ ചിന്തിച്ചാൽ ശരിയാകില്ലെന്നും തിരുപ്പതിയോ, പഴനിയോ പോലുള്ള സങ്കൽപ്പമല്ല ശബരിമലയിലെയെന്നും 2018 -ന് മുൻപ് ഒരു കോടിയിലധികം പേർ ശബരിമല സീസണിൽ ദർശനം നടത്തിയിട്ടുണ്ടെന്നും പ്രസ്ഥാവനയിൽ ചൂണ്ടിക്കാട്ടി . *41 ദിവസം* വ്രതമെടുത്ത് മാലയിട്ട എല്ലാ അയ്യപ്പഭക്തർക്കും ദർശനം അനുവദിച്ചെ മതിയാകു.ഇനിയും ആചാര ലംഘനം നടത്തി ശബരിമലയെ വിവാദ ഭൂമിയാക്കാൻ അനുവദിക്കില്ല. പമ്പ സംരക്ഷിക്കണം, പമ്പവിളക്കും പമ്പ സദ്യയുമൊക്കെ ആചാരവുമായി ബന്ധപ്പെട്ടതാണെന്ന് യൂണിയൻ ആവശ്യപ്പെട്ടു. *സ്പോട്ട് ബുക്കിംഗ് പുന:സ്ഥാപിക്കണമെന്നും* തീർത്ഥാടനം അലങ്കോലമാക്കരുതെന്നും ആവശ്യപ്പെട്ട് *കേരള മുഖ്യമന്ത്രിക്കും, ദേവസ്വം വകുപ്പ് മന്ത്രിക്കും നിവേദനം നൽകുമെന്ന്* കേരള വിശ്വകർമ്മ സഭ കോട്ടയം താലൂക്ക് യൂണിയൻ പ്രസ്ഥാവനയിൽ അറിയിച്ചു.