യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ..ഒപ്പമുണ്ടായിരുന്ന ആളിനെപറ്റി വിവരമില്ല.


പാലക്കാട് ബമ്മണൂർ സ്കൂളിനു സമീപം വീട്ടിനകത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ഒടുവൻകാട് വലിയപറമ്പിൽ വേലായുധന്റെ മകൾ അമൃതയെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്.തരൂർ കൊളക്കാട് സ്വദേശിയായ ഭർത്താവിൽ നിന്നു പിരിഞ്ഞ് അയൽവാസിയായ അനീഷിനോടൊപ്പം ബമ്മണൂരിലെ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ലോറി ഡ്രൈവറായ അനീഷ് കഴിഞ്ഞദിവസം രാത്രി വീട്ടിൽ വന്നതായും ഇന്നലെ രാവിലെ ജോലിക്കു പോയതായും ബന്ധുക്കൾ പറഞ്ഞു.ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചട്ടും ലഭിച്ചില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ.മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
Previous Post Next Post