പാലാ : നഗരസഭാ പരിധിയിൽ വ്യാപക ഫുട്പാത്ത് കൈയ്യേറ്റം.
പാലാ തൊടുപുഴ റോഡ്, പ്രൈവറ്റ് ബസ്റ്റാൻഡ് റോഡ്, കൊട്ടാരമറ്റം, രാമപുരം റോഡ് തുടങ്ങി സകല റോഡുകളിലും ഫുട്പാത്ത് കയ്യേറി വ്യാപാര സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ വെച്ചിരിക്കുകയാണ്.
തട്ടുകടകളും പച്ചക്കറി കടകളും തുടങ്ങി നഗരസഭയുടെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന നിരവധി വ്യാപാരസ്ഥാപനങ്ങളാണ് ഫുട്പാത്ത് കൈയ്യേറിയിരിക്കുകയാണ്.
ഇത് മൂലം സ്കൂൾ കുട്ടികൾ അടക്കമുള്ള കാൽനട യാത്രക്കാർക്ക് വഴി നടക്കാൻ ബുദ്ധിമുട്ടാണ്.
പല കയ്യേറ്റങ്ങളും അനധികൃത ബോർഡുകളും ഫുട്പാത്ത് കെട്ടിയടച്ചതും പൗരാവകാശ സമിതിയുടെ പ്രവർത്തകരും പാലാ നഗരസഭയിലെ ചില കൗൺസിലർമാരും കണ്ടില്ലെന്നു വയ്ക്കുകയാണ്.
എല്ലാ കയ്യേറ്റങ്ങൾക്കെതിരെയും പൗരാവകാശ സമിതി പ്രതികരിക്കുന്നില്ലന്നതും പ്രതിഷേധാർഹമാണ്. ചില സ്ഥാപനങ്ങളുടെ കയ്യേറ്റം മാത്രം തെരഞ്ഞുപിടിച്ച് പ്രതിഷേധിക്കുന്നതിന് പിന്നിൽ ദുരുദ്ദേശം ഉണ്ടെന്ന് വ്യാപകമായി ആക്ഷേപമുയർന്നിട്ടുണ്ട് .
എല്ലാവിധ കയ്യേറ്റങ്ങൾക്കെതിരേയും പ്രതിഷേധിക്കാൻ പൗരാവകാശ സമിതി തയ്യാറാകുന്നില്ലെന്ന് വ്യാപക പരാതിയാണ് നാട്ടുകാർ ഉയർത്തുന്നത്.