നടൻ സൽമാൻ ഖാനെതിരെ ഭീഷണി സന്ദേശം അയച്ച കേസിലെ പ്രതി പിടിയിൽ. പച്ചക്കറി വിൽപ്പനക്കാരനായ ഷെയ്ഖ് ഹസൻ (24) ആണ് ജംഷഡ്പുരിൽ നിന്ന് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് മുംബൈ ട്രാഫിക് കൺട്രോൾ റൂമിന്‍റെ വാട്‌സ്ആപ്പ് ഹെൽപ്പ് ലൈനിൽ നടന് നേരെ വധ ഭീഷണി എത്തിയത്.ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെ തുടരാനും സല്‍മാന്‍ ഖാന്‍ 5 കോടി രൂപ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ബാബ സിദ്ദിഖിയുടെ അവസ്ഥയേക്കാൾ മോശമാകും എന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ ഇയാൾ വ്യക്തമാക്കിയത്. എന്നാൽ അന്വേഷണം തുടങ്ങിയതിന് പിന്നാലെ തനിക്ക് ബിഷ്ണോയ് സംഘവുമായി ബന്ധമില്ലെന്നും ക്ഷമിക്കണമെന്നും കാണിച്ച് മറ്റൊരു സന്ദേശം ഇയാൾ പൊലീസിന് അയച്ചിരുന്നു.തുടർന്നാണ് പ്രതി പിടിയിലായത്.
സൽമാൻ ഖാനെതിരായ വധഭീഷണി..പ്രതി അറസ്റ്റിൽ..പിടിയിലായത് പച്ചക്കറി വിൽപ്പനക്കാരൻ...
Kesia Mariam
0
Tags
Top Stories