വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ ബിജെപി നടി ഖുശ്ബുവിനെ ഇറക്കുമെന്ന് റിപ്പോർട്ടുകൾ.അന്തിമ പട്ടികയിൽ ഖുശ്ബുവിന്റെ പേരും ഇടംപിടിച്ചിട്ടുണ്ട്.വിഷയത്തിൽ സംസ്ഥാന ഘടകത്തോട് കേന്ദ്ര നേതൃത്വം അഭിപ്രായം ആരാഞ്ഞു. മലയാളവും തമിഴും സംസാരിക്കാൻ കഴിയുന്ന ഖുശ്ബു വയനാട്ടിൽ ശക്തയായ സ്ഥാനാര്‍ത്ഥിയാകുമെന്നും പ്രിയങ്കയ്ക്ക് ഒത്ത എതിരാളിയാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. നാലുവർഷം മുമ്പാണ് കോൺഗ്രസ് വിട്ട് ഖുശ്ബു ബിജെപിയിൽ ചേർന്നത് നിലവിൽ ബിജെപി തമിഴ്നാട് ഘടകത്തിന്റെ ഭാഗമായാണ് ഖുശ്ബു പ്രവർത്തിക്കുന്നത്.
വയനാട്ടിൽ പ്രിയങ്കക്കെതിരെ ഖുശ്‌ബു..ബിജെപി സ്ഥാനാർത്ഥിയാകും…
Kesia Mariam
0