കോൺഗ്രസ് പാർട്ടി ഇപ്പോൾ അഴിമതിയുടെ കുത്തഴിഞ്ഞ പാർട്ടിയായി മാറിയിരിക്കുകയാണ്. കോൺഗ്രസിന് അഴിമതി കൂടപ്പിറപ്പാണ് എന്ന് പറഞ്ഞാലും അതിൽ തെറ്റില്ല. പണം സമ്പാദിക്കാനുള്ള എളുപ്പമാർഗമാണ് പലരും ഈ വഴിയിൽ സഞ്ചരിക്കുന്നത്. അഴിമതി ജന്മാവകാശമാണെന്നാണ് മിക്ക നേതാക്കളുടെയും ധാരണ.
പണം ഉണ്ടാക്കാൻ ഏത് മാർഗവും സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് കോൺഗ്രസിൽ പരക്കെ ഉള്ളതെന്നാണ് അടുത്തകാലത്ത് പുറത്തു വന്ന പല സംഭവങ്ങളും തെളിയിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നും പിടികൂടിയത് കോടിക്കണക്കിന് വിലമതിക്കുന്ന മയക്കുമരുന്നാണ്.. ഈ സംഭവത്തിൽ അറസ്റ്റിലായ മുഖ്യപ്രതി മുൻ കോൺഗ്രസ് പ്രവർത്തകനെന്ന് പൊലീസ്.
ബുധനാഴ്ച തെക്കൻ ഡൽഹിയിൽ നടത്തിയ റെയ്ഡിൽ 5,600 കോടി രൂപ വിലമതിക്കുന്ന 500 കിലോയിലധികം കൊക്കെയ്‌നും 40 കിലോ ഹൈഡ്രോപോണിക് മരിജുവാനയും കണ്ടെടുത്തിരുന്നു. തുടർന്നാണ് മുഖ്യപ്രതി തുഷാർ ഗോയൽ അറസ്റ്റിലായത്.