കോട്ടയം പാലായിൽ ആയുർവേദ ആശുപത്രിയിലെ വിഷ ചികിത്സകനെതിരെ യുവതി നൽകിയ പീഡന പരാതിയിൽ പൊലീസ് കേസെടുത്തു


ആശുപത്രിയിലെ ജീവനക്കാരിയുടെ തന്നെ പരാതിയിലാണ് കേസ്. എന്നാൽ കേസെടുത്തിട്ടും പ്രതിയെ പിടിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തുന്നെന്നാണ് പെൺകുട്ടിയുടെ ആരോപണം.

ഈ മാസം 13 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആശുപത്രിയിലെ നടുമുറ്റത്ത് വച്ച് ഡോക്ടർ അശ്ലീലചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കുകയും ചെയ്തെന്നായിരുന്നു പരാതി. സംഭവം ചോദ്യം ചെയ്ത പെൺകുട്ടിയെും സുഹൃത്തിനേയും ഇയാൾ ആക്രമിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.

രണ്ട് സംഭവങ്ങളും ചൂണ്ടിക്കാട്ടി പെൺകുട്ടി പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൽ എഫ്ഐആ‍ർ രജിസ്റ്റർ ചെയ്ത് കേസ് എടുത്തെങ്കിലും പ്രതിക്കെതിരെ നടപടികളൊന്നും പോലീസ് എടുത്തിട്ടില്ലെന്നും, കേസിൽ പ്രതിയാക്കപ്പെട്ട ഡോക്ടറെ പോലീസ് മനഃപൂർവം സംരക്ഷിക്കുന്നെന്നാണ് പെൺകുട്ടിയുടേയും ബന്ധുക്കളുടെയു ആക്ഷേപം. എന്നാൽ കേസിൽ അന്വേഷണം നടക്കുന്നെന്നാണ് പോലീസിന്റെ വിശദീകരണം
Previous Post Next Post