തിരുവനന്തപുരം : സർക്കാർ – ഗവർണർ പോര് തുടരുന്നു. ഉദ്യോഗസ്ഥരെ രാജ് ഭവനിൽ നിന്ന് വിലക്കിയ നടപടി മയപ്പെടുത്തിയെങ്കിലും നിരന്തരം വിശദീകരണം ആവശ്യപ്പെട്ട് കത്തയച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് രാജ്ഭവന്റെ നീക്കം. മലപ്പുറം പരാമർശത്തിൽ വിശദീകരണം നൽകിയില്ലെങ്കിൽ അത് ഉൾപ്പെടെ ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് ഗവർണർ കത്ത് നൽകും.
അതേസമയം ഗവർണറുടെ ഭീഷണിയിൽ വീഴേണ്ടതില്ല എന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. ഗവർണർക്കെതിരെ കടുത്ത നിലപാടെടുത്ത് സർക്കാരിന് രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. സർക്കാർ പ്രതിസന്ധിയിൽ ആകുമ്പോഴുള്ള ഒത്തുകളിയാണ് ഗവർണർ – സർക്കാർ തർക്കം എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.ത