നേരത്തെ ലഭിച്ച മുൻകൂർ ജാമ്യ നടപടികൾ പൂർത്തികരിക്കുന്നതിന്റെ ഭാഗമായാണ് കോടതിയിൽ ഹാജരായത്.സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ബാബുവും ഭാര്യയുമാണ് ജാമ്യം നിന്നത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതടക്കമുള്ള നടപടികൾക്കായി കേസ് പരിഗണിക്കുന്നത് അടുത്ത ജനുവരി 17 ലേക്ക് മാറ്റി. കേസ് റദ്ദാക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.