തമിഴ്നാട്ടിൽ കനത്ത മഴയ്ക്കു സാധ്യത; തയാറെടുപ്പുകൾ സജീവം





ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം കനത്ത മഴയ്ക്ക് ഇടയാക്കിയേക്കുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ തയാറെടുപ്പുകൾ. വ്യാഴാഴ്ച വരെ മഴയുണ്ടാകുമെന്നാണു കാലാവസ്ഥാ അധികൃതരുടെ പ്രവചനം. ഇതേത്തുടർന്ന് ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർദേശം നൽകി.

ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രിയുടെ നിർദേശം. ഇന്നു മുതൽ 18 വരെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് ഐടി സ്ഥാപനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു
ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളെ വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ വിന്യസിച്ചു. 990 മോട്ടോർ പമ്പുകളും പമ്പ് സെറ്റുകൾ ഘടിപ്പിച്ച 57 ട്രാക്റ്ററുകളും 36 യന്ത്രവത്കൃത ബോട്ടുകലും സജ്ജമാക്കിയതായി ചെന്നൈ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.


Previous Post Next Post