സമ്മാനത്തുക എങ്ങനെ ചിലവഴിക്കണമെന്ന് പരിശീലനം നൽകും..അൽത്താഫ് ഹാജരാക്കേണ്ട രേഖകൾ ഇവയെല്ലാം…


: സമ്മാനാർഹമായ തുക എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ അൽത്താഫിന് പരിശീലനം നൽകുമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ അബ്രഹാം റെൻ. അൽത്താഫിന് അഭിനന്ദനങ്ങൾ നേരുന്നതായും സമ്മാനത്തുക സൂക്ഷിച്ച് ഉപയോ​ഗിക്കണമെന്നും ഡയറക്ടർ പറഞ്ഞു.ബാങ്ക് അക്കൗണ്ട് രേഖകൾ, പാൻ കാർഡ്, ആധാർ കാർഡ്, ഒറിജിനൽ ടിക്കറ്റ്, ബാങ്ക് വഴി പോകുന്നതിന് കളക്ടിം​ഗ് ബാങ്ക് സർട്ടിഫിക്കറ്റ്, റിസീവിം​ഗ് ബാങ്ക് സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് അൽത്താഫ് ഹാജരാക്കേണ്ട രേഖകൾ. വളരെ സൂക്ഷിച്ച്, ആലോചിച്ച്, പഠിച്ച് ദീർഘകാലാടിസ്ഥാനത്തിൽ വേണം പണം ചിലവഴിക്കാനെന്നും ലോട്ടറി വകുപ്പ് ഡയറക്ടർ അബ്രഹാം റെൻ പറഞ്ഞു. ചില ഭാ​ഗ്യവാൻമാർക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സൂക്ഷിച്ച് ചിലവഴിക്കാത്തത് കൊണ്ട് നഷ്ടം വന്നിട്ടുണ്ട്. ഇനിയത് സംഭവിക്കാതിരിക്കട്ടെയെന്നും സൂക്ഷിച്ച് വിനിയോ​ഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട് നിന്നും വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. 15 കൊല്ലമായി ടിക്കറ്റെടുക്കുന്നു, ഫുള്‍ ഹാപ്പി എന്ന് അല്‍ത്താഫ് പ്രതികരിച്ചു.ദൈവം കാത്തെന്നായിരുന്നു അല്‍ത്താഫിന്റെ ആദ്യപ്രതികരണം. സ്വന്തമായി ഒരുവീടീല്ല. വാടകയ്ക്ക് താമസിക്കുന്ന ഈ വീട് സ്വന്തമാക്കണമെന്നാണ് ആഗ്രഹം. അതിനുശേഷം മക്കളുടെ വിവാഹം നടത്തണമെന്നും അല്‍ത്താഫ് പറഞ്ഞു. കര്‍ണാടകയില്‍ മെക്കാനിക്ക് അയി ജോലി ചെയ്യുകയാണ് അല്‍ത്താഫ്.
Previous Post Next Post