കോട്ടയത്ത് വൈദ്യുതാഘാതമേറ്റ് യുവതി മരിച്ചു. എരുമേലി നെടുങ്കാവയൽ സ്വദേശി ചൂരക്കുറ്റി തടത്തിൽ രേണുക സുഭാഷാണ് മരിച്ചത്. ഫാൻ ഓണാക്കുന്നതിനിടയിൽ ഷോക്കേറ്റാണ് മരണം സംഭവിച്ചത്. ഇന്ന് വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് എരുമേലി പൊലീസ് അന്വേഷണം ആരംഭിച്ചു.