കൊല്ലം ജില്ലയിൽ നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്



എസ്എഫ്ഐക്കാർ കെഎസ്‌യു പ്രവർത്തകനെ മർദ്ദിച്ചുവെന്ന് ആരോപിച്ചാണ് വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തത്. കൊട്ടാരക്കര എസ് ജി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് ഇടയാണ് സംഭവം ഉണ്ടായത്.കെഎസ്‌യു പ്രവർത്തകനെ എസ്എഫ്ഐ പ്രവർത്തകർ കൂട്ടംചേർന്ന് മർദിച്ചുവെന്നാണ് ആരോപണം.

കൊട്ടാരക്കര എസ്ജി കോളേജ് മുൻ യൂണിറ്റ് പ്രസിഡന്റും കെഎസ്‍യു ഭാരവാഹിയുമായ എബിനാണ് മർദനത്തിനിരയായതെന്ന് കെഎസ്‍യു ജില്ലാ കമ്മിറ്റി പറഞ്ഞു. യാതൊരു കാരണവും കൂടാതെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ വൈരാഗ്യം മൂലമാണ് എസ്എഫ്ഐ ഗുണ്ടകൾ സംഘം ചേർന്ന് മർദിച്ചതെന്നും കെഎസ്‍യു ആരോപിച്ചു ചെയ്തത്.

Previous Post Next Post