ടിക്കറ്റ് തർക്കം കൊലപാതകത്തിലേക്ക്: ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു


സർക്കാർ ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു. ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ചെന്നൈയിലെ എംറ്റിസി ബസ് കണ്ടക്ടർ ജഗൻകുമാർ (52) ആണ്‌ കൊല്ലപ്പെട്ടത്. വെല്ലൂർ സ്വദേശിയായ ഗോവിന്ദൻ എന്ന യാത്രക്കാരനാണ് ജഗനെ കൊലപ്പെടുത്തിയത്. കയ്യേറ്റത്തിനിടെ ടിക്കറ്റ് മെഷീൻ എടുത്ത് ജഗൻ ആദ്യം ഗോവിന്ദനെ മർദിച്ചു. പിന്നാലെ ജഗൻ ഗോവിന്ദനെ പൊതിരെ തല്ലുകയായിരുന്നു.തുടർന്ന് പരുക്കേറ്റ് വീണ ജ​ഗനെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഇന്നലെ രാത്രി അണ്ണാ നഗറിന് സമീപത്തു വച്ചാണ് സംഭവം നടന്നത്. കയ്യാങ്കളിയിൽ പരിക്കേറ്റ ഗോവിന്ദൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Previous Post Next Post