കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വാർത്ത ചമച്ചതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിനെതിരെയെടുത്ത കേസിലെ തുടർ നടപടികൾക്ക് ഹൈകോടതിയുടെ സ്റ്റേ. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഇടക്കാല ഉത്തരവ്.
വാർത്തയെത്തുടർന്ന് പി.വി. അൻവർ എം.എൽ.എ ഡി.ജി.പിക്ക് നൽകിയ പരാതി വെള്ളയിൽ പൊലീസിന് കൈമാറുകയായിരുന്നു. പോക്സോ, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി എക്സിക്യൂട്ടിവ് എഡിറ്റർ സിന്ധു സൂര്യകുമാർ, െറസിഡന്റ് എഡിറ്റർ ഷാജഹാൻ, കണ്ണൂർ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, പെൺകുട്ടിയുടെ അമ്മ എന്നിവർക്കെതിരെയാണ് കേസെടുത്തത്