അജ്ഞാതരായ അക്രമികൾ പൊലിസ് ജീപ്പിന് നേരെ കല്ലെറിയുകയായിരുന്നു. ഇവരുടെ കല്ലേറിൽ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചവരാണ് പൊലീസ് ജീപ്പിന് നേരെ കല്ലെറിഞ്ഞത്. രാവിലെ ജില്ലാ കോടതി പരിസരത്തും വാഹനങ്ങളുടെ ചില്ല് എറിഞ്ഞ് പൊട്ടിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലിസ് അറിയിച്ചു.