വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് മൂന്ന് ദശലക്ഷത്തിലധികം വീടുകളും വ്യാപാര സ്ഥാപനങ്ങളും ഇരുട്ടിലായി. ഫ്ലോറിഡയിൽ 80,000 ത്തിലധികം ആളുകളെ ഒറ്റരാത്രികൊണ്ട് അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. ഒരു ആശുപത്രി ഒഴിപ്പിച്ചു.

പടിഞ്ഞാറൻ തീരത്തുള്ള സെന്റ് പീറ്റേഴ്സ്ബർഗിൽ ജലവിതരണം വിച്ഛേദിക്കപ്പെട്ടു. ഒരു ക്രെയിൻ ഒരു പത്ര സ്ഥാപനത്തിന്റെ കെട്ടിടത്തിൽ ഇടിച്ചു. ഒരു ബേസ്ബോൾ സ്റ്റേഡിയത്തിന്റെ മേൽക്കൂര തകർന്നു. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ചിലരെ ബോട്ട് മാർഗം രക്ഷപ്പെടുത്തി. വരും ദിവസങ്ങളിൽ വെള്ളപ്പൊക്കം ശക്തമാകാനിടയുണ്ടെന്ന് ഫ്ളോറിഡ ഗവർണർ റോൺ ഡിസാന്റിസ് അറിയിച്ചു.

20 ലധികം രക്ഷാ ടീമുകൾ പ്രദേശത്തേക്ക് നീങ്ങുകയും വീടുതോറുമുള്ള തിരച്ചിൽ നടത്തുകയും ചെയ്യുന്നുണ്ട്. 135,000 ത്തിലധികം ഉദ്യോഗസ്ഥർ ഈ ശ്രമത്തിൽ പങ്കെടുക്കുന്നു.

മിൽട്ടൺ ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കരുതെന്ന് ഫ്ലോറിഡ നിവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിൽട്ടൺ അറ്റ്‍ലാന്റിക് സമുദ്രത്തിലേക്ക് നീങ്ങുകയാണ്.