കൊച്ചിയിൽ വിമാനത്തിന് ബോംബ് ഭീഷണി; അലൈൻസ് എയർ വിമാനത്തിൽ സുരക്ഷാ പരിശോധന

 



കൊച്ചിയിലും വിമാനത്തിൽ ബോംബ് ഭീഷണി. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള അലൈൻസ് എയർ വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്തിൽ സുരക്ഷാ പരിശോധനകൾ തുടരുകയാണ്. പരിശോധനകൾക്ക് ശേഷം മാത്രമാകും വിമാനം പുറപ്പെടുക.ബോംബ് ഭീഷണിയെ തുടർന്ന് വിമാനത്താവളത്തിൽ അതീവ ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചു. ഭീഷണി സന്ദേശത്തിന് പിന്നാലെ തന്നെ സുരക്ഷാ പരിശോധനകൾ ആരംഭിച്ചു. യാത്രക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ഭീഷണി സന്ദേശത്തിന്റെ ഉറവിടം തേടി അന്വേഷണം ആരംഭിച്ചു. രാജ്യത്ത് കുറച്ച് നാളുകളായി വിമാനങ്ങൾക്ക് നേരെ ഭീഷണി ഉയരുന്നു.

വിമാനങ്ങൾക്ക് തുടർച്ചയായി ഉണ്ടാകുന്ന ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് വ്യോമയാന മന്ത്രാലയം. വിമാന കമ്പനികളുടെ സിഇഒമാരുടെ യോഗമാണ് വിളിച്ചത്. ഒരാഴ്ചയ്ക്കിടെ 70 വിമാനങ്ങൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. കേന്ദ്ര അന്വേഷണ ഏജൻസികൾ ഉൾപ്പെടെ സംയുക്തമായി അന്വേഷണം തുടരുന്നതിനിടെയാണ് ഭീഷണി തുടർന്നുകൊണ്ടിരിക്കുന്നത്.

Previous Post Next Post