അജിത് കുമാറിനെയും ശശിയെയും തൊട്ടാൽ എന്താണ് സംഭവിക്കുക എന്ന് കൃത്യമായി അറിയുന്ന ആളാണ് മുഖ്യമന്ത്രി. ശശിക്ക് മുഖ്യമന്ത്രി ക്‌ളീൻ ചിറ്റ് കൊടുത്തത് എഡിജിപിക്ക് എതിരായി അന്വേഷണം നടത്തിയവർക്കുള്ള സന്ദേശമായിരുന്നു. താൻ ചെന്നൈയിൽ പോയതാണ് പുതിയ കോലാഹലമെന്നും ചെന്നൈയിൽ പോയി എന്നത് ശരിയാണെന്നും പിവി അൻവര്‍ പറഞ്ഞു. രാജ്യത്ത് സോഷ്യലിസ്റ്റ് നിലപാടുള്ള പാർട്ടി ഡിഎംകെ. ഡിഎംകെ നേതാക്കളുമായി ചർച്ച നടത്തി.താൻ പോയത് ആർഎസ്എസ് നേതാക്കളെ കാണാനല്ല. ആർ എസ് എസിനെ തമിഴ്നാട്ടിൽ കയറി ഇരിക്കാൻ ഡിഎംകെ അനുവദിച്ചിട്ടില്ല