വിജയദശമി ആഘോഷങ്ങൾക്കിടെ യുവതിയുടെ മുടിമുറിച്ചതായി പരാതി..സംഭവം ആലപ്പുഴയിൽ….


ആലപ്പുഴ കലവൂർ പ്രീതികുളങ്ങരയിൽ വിജയദശമി ആഘോഷങ്ങൾക്കിടയിൽ യുവതിയുടെ മുടിമുറിച്ചതായി പരാതി.ആരാണ് മുടി മുറിച്ചതെന്ന് അറിയില്ല.രാത്രി കുട്ടികളുടെ ആഘോഷ പരിപാടികൾ നടക്കുന്നതിനിടയിലാണ് സംഭവം. സമീപത്തുണ്ടായിരുന്ന മധ്യവയസ്കനാണോ മുടി മുറിച്ചതെന്ന് സംശയമുള്ളതായി യുവതി പൊലീസിനോട് പറഞ്ഞു..ഇയാൾക്കായി മണ്ണഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. നഴ്സിംഗ് വിദ്യാർഥിനിയായ പെൺകുട്ടിയുടെ കുടുംബവുമായുള്ള പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിൽ എന്നും സൂചന.


Previous Post Next Post