അടുത്ത ചീഫ് ജസ്റ്റിസ് ആര്?..ശുപാർശ ചെയ്ത് ഡി.വൈ ചന്ദ്രചൂഡ്….


തന്റെ പിൻഗാമിയെ നിർദേശിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.സുപ്രിംകോടതിയിലെ മുതിർന്ന ജഡ്ജിമാരിൽ രണ്ടാമനായ സഞ്ജീവ് ഖന്നയെയാണ് അടുത്ത ചീഫ് ജസ്റ്റിസായി ചന്ദ്രചൂഡ് ശുപാർശ ചെയ്തത്. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് പിന്‍ഗാമിയെ നിര്‍ദേശിക്കുന്നത് കീഴ്‌വഴക്കമാണ്. ശുപാർശ കേന്ദ്ര നിയമകാര്യ വകുപ്പ് അംഗീകരിച്ചാൽ രാജ്യത്തിന്റെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന നിയമിതനാകും. 2025 മെയ് 13 ന് വിരമിക്കുന്ന സഞ്ജീവ് ഖന്നക്ക് ആറ് മാസമാകും ചീഫ് ജസ്റ്റിസ് പദവിയിൽ ഇരിക്കാനാവുക.ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നവംബർ 10 ന് വിരമിക്കാനിരിക്കെയാണ് സഞ്ജീവ് ഖന്നയെ പിൻഗാമിയായി ചുമതലപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് കഴിഞ്ഞ ആഴ്ച സർക്കാരിന് അദ്ദേഹം കത്തെഴുതിയത്.

Previous Post Next Post