പുതുശ്ശേരിമല പാണ്ഡ്യന്‍പാറയിലെ സ്ഫോടനത്തില്‍ സംശയം പ്രകടിപ്പിച്ച് നാട്ടുകാര്‍ രംഗത്ത്. എന്നാല്‍ ദുരൂഹത ഇല്ലെന്നാണ് റാന്നി പൊലീസ് പറയുന്നത്. സംഭവത്തില്‍ പരിശോധന നടത്തിയതായും പാചകവാതകത്തിന്‍റെ ചെറിയ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നും ആണ് പോലീസിന്റെ വിശദീകരണം.
അതേസമയം പാണ്ഡ്യന്‍പാറയിലെ സ്ഫോടനം നടന്ന വീട്ടിലേക്ക് പുറത്തുനിന്നുമുള്ളവര്‍ക്ക് പ്രവേശനമില്ല എന്നും ധാരാളം ദുരൂഹത നിലനില്‍ക്കുന്ന വീട് കേന്ദ്രീകരിച്ചുള്ള സ്ഫോടനം അന്വേഷിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ഈ വീട്ടിലെ താമസക്കാരെ പറ്റി വലിയ ദുരൂഹതയാണ് പ്രദേശത്തുള്ളത്. പച്ച നെറ്റ്‌കൊണ്ട് അതിരുകള്‍ മറച്ച വീടാണിത്. സ്ഫോടനം ശബ്ദം ഉണ്ടായതിന് പിന്നാലെ ആരോ ചിലര്‍ ഇവിടെ നിന്നും ഇറങ്ങി ഓടിയതായി നാട്ടുകാർ പറയുന്നുണ്ട്. ധാരാളം നായകളെ വീട്ടുവളപ്പില്‍ വളര്‍ത്തുന്നതിനാല്‍ പുറത്തു നിന്നും ആര്‍ക്കും ഉള്ളിലേക്ക് കടക്കാനാവില്ല. ഇതാണ് നാട്ടുകാര്‍ ദുരൂഹത ആരോപിക്കാനുള്ള പ്രധാന കാരണം.