കോഴിക്കോട് കെഎസ്ആർടിസി ബസ് അപകടം..മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു…


കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.അപകടത്തിൽ മരിച്ച ആനക്കാംപൊയിൽ സ്വദേശി ത്രേസ്യയുടെയും കോടഞ്ചേരി സ്വദേശി കമലയുടെയും കുടുംബത്തിന് 10 ലക്ഷം വീതം നൽകും.പരിക്കേറ്റവരുടെ ചികിത്സ ചിലവും സർക്കാർ വഹിക്കുമെന്ന് തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് അറിയിച്ചു. 26 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്.

ഇന്നലെ ഉച്ചയ്ക്കായിരുന്നു പുല്ലൂരാം പാറയിൽ അപകടം ഉണ്ടായത്. പാലത്തിന്റെ കൈവരി തകർത്ത് ബസ് കാളിയാംപുഴയിലേക്ക് മറിയുകയായിരുന്നു.

Previous Post Next Post