സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത…. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്…



തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തു’ടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.ഇന്ന് 7 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. 

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. നാളെ 9 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
Previous Post Next Post