മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കി


മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കി കാസർകോട് ജില്ലാ കോടതി. സുരേന്ദ്രൻ അടക്കം കേസിൽ പ്രതികളായ മുഴുവൻ ബിജെപി നേതാക്കളുടെയും വിടുതർ ഹർജി കോടതി അംഗീകരിച്ചു. പ്രതികൾ നേരിട്ട് ഹാജരാകാൻ കോടതി നേരത്തെ നിർദേശം നൽകിയിരുന്നു

കേസ് കഴിഞ്ഞ തിങ്കളാഴ്ച ജില്ലാ സെഷൻസ് കോടതി പരിഗണിച്ച ശേഷമാണ് വിധി പറയാൻ മാറ്റിയത്. കേസ് നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.എസ്.പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിച്ചതടക്കമാണ് കേസിൽ ആരോപിക്കപ്പെടുന്നത്. കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നും പറയപ്പെടുന്നു.

 


 



Previous Post Next Post