തേനീച്ച കൂട്ടത്തിൻ്റെ ആക്രമണത്തിൽ വയോധികന് ഗുരുതര പരുക്ക്റബർ തോട്ടത്തിലെത്തിയപ്പോഴാണ് കൂട്ടത്തോടെ എത്തിയ തേനിച്ചകൾ ആക്രമിച്ചത്.



വടക്കഞ്ചേരി : കൂട് ഇളകി വന്ന തേനീച്ച കൂട്ടത്തിൻ്റെ ആക്രമണത്തിൽ വയോധികന് ഗുരുതര പരുക്ക്. പൊൻകണ്ടം ചൊറിയം തടത്തിൽ ബേബി (74) യാണ് ആക്രമണത്തിന് ഇരയായത്. ദേഹമാസകലം തേനീച്ചകളുടെ കുത്തേറ്റ ബേബി നെന്മാറ അവൈറ്റിസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബുധനാഴ്ച കാലത്ത് 8 മണിയോടെ ജോലിക്കാരോടൊപ്പം കടപ്പാറയിലെ റബർ തോട്ടത്തിലെത്തിയപ്പോഴാണ് കൂട്ടത്തോടെ എത്തിയ തേനിച്ചകൾ ബേബിയെ ആക്രമിച്ചത്. തേനീച്ചയുടെ കുത്തേറ്റ് അവശനിലയിലാ ഇയാളെ മംഗലംഡാമിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം നെന്മാറയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തേനീച്ചയുടെ കുത്തേറ്റ രണ്ടാം പുഴ ബിജുവും ആശുപത്രിയിൽ ചികിത്സ തേടി. കുരുങ്ങുകൾ തേനീച്ചക്കൂട് ഇളക്കിവിട്ടതാവാം തേനീച്ചകൾ കൂട്ടത്തോടെ എത്താൻ കാരണമെന്നും പ്രദേശത്ത് കുരങ്ങിൻ്റെ ശല്യവും വ്യാപകമാണെന് നാട്ടുകാർ പറഞ്ഞു.


Previous Post Next Post