ഉദയംപേരൂരിൽ അൻപതോളം സിപിഎം പ്രവർത്തകർ കോൺഗ്രസ്സിലേക്ക് !
സിഐടിയു മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം എൽ.സുരേഷിൻറെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടി വിടുന്നത്.
അടുത്ത വെള്ളിയാഴ്ച ഉദയംപേരൂർ നടക്കാവിൽ നടക്കുന്ന സമ്മേളനത്തിൽ ഇവർ അംഗത്വം സ്വീകരിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉദയംപേരൂരിൽ സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ തർക്കം മൂർച്ഛിച്ചാണ് പ്രവർത്തകർ ഇപ്പോൾ പാർട്ടി വിടാൻ ഒരുങ്ങുന്നത്.
ഈ മാസം 11ന് പ്രതിപക്ഷ നേതാവിൽ നിന്ന് അംഗത്വം സ്വീകരിക്കും. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിൻറെ നേതൃത്വത്തിൽ വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സിപിഐഎമ്മിനെതിരെ രൂക്ഷവിമർശനം ഉയർത്തിയാണ് ഇവർ പാർട്ടി വിടുന്നത്. പാർട്ടിക്കത്ത് സ്വയം വിമർശനം സാധ്യമല്ല. വിമർശിക്കുന്നവർക്ക് പാർട്ടിയിൽ തുടരാൻ സാധിക്കുന്നില്ല എന്നതടക്കമുള്ള വിമർശനങ്ങളാണ് ഇവർ ഉയർത്തിയിരിക്കുന്നത്.