ബെംഗളൂരുവിലെ കോളേജുകളിൽ ബോംബ് ഭീഷണി


ബെംഗളൂരു: കോളേജുകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഇമെയിൽ സന്ദേശം, കാമ്പസ്സുകളിലെമ്പാടും വിശദമായ പരിശോധന. ബിഎംഎസ്‌സിഇ കോളേജ്, എംഎസ് രാമയ്യ കോളേജ്, ബിഐടി കോളേജ് എന്നിവ അടക്കമുള്ള കോളേജുകളിലാണ് ഭീഷണി സന്ദേശം എത്തിയത്.

വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും കോളേജുകളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. പോലീസും ബോംബ് നിർവ്വീര്യമാക്കുന്ന സംഘങ്ങളും കോളേജുകളിലെത്തി പരിശോധന ആരംഭിച്ചു. ബസവനഗുഡിയിലെ വിശ്വേശ്വരപുരയിലാണ് ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോളേജ് പ്രവർത്തിക്കുന്നത്.

ബിഎംഎസ് കോളേജ് ഓഫ് എൻജിനീയറിങ് പ്രവർത്തിക്കുന്നത് ബസവനഗുഡിയിലെ ബുൾ ടെമ്പിൾ റോഡിലാണ്. എംഎസ് രാമയ്യ കോളേജ് എംഎസ്ആർ നഗറിലാണ് സ്ഥിതി ചെയ്യുന്നത്

Previous Post Next Post