കുവൈത്തിൽ സന്ദർശക വിസയിൽ എത്തി തിരിച്ചു പോകാത്തവർക്കെതിരെ കർശന നടപടി


കുവൈത്തിൽ സന്ദർശക വിസയിൽ എത്തി തിരിച്ചു പോകാത്തവർക്കും കുടുംബ വിസയിൽ എത്തുന്നവർ പാലിക്കേണ്ട വ്യവസ്ഥകൾ ലംഘിക്കുന്നവർക്കും എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. ഇത്തരത്തിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ പിടിക്കപ്പെടുന്നവർക്ക് പുറമെ ഇവരുടെ സ്പോൺസര്മാരും നാടു കടത്തലിനു വിധേയരാകുമെന്നും ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ്മുന്നറിയിപ്പ് നൽകി നിർദിഷ്ട താമസ നിയമത്തിലെ എല്ലാ വ്യവസ്ഥകളും അവലോകനം ചെയ്യുന്നതിനായി മന്ത്രി സഭ യോഗത്തിൽ സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.താമസ നിയമം ലംഘിക്കുന്നവർക്കും അവരുടെ സ്പോൺസർമാർക്കും എതിരെ കനത്ത പിഴ ചുമത്തുന്നത് ഉൾപ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.



Previous Post Next Post