പാറശ്ശാല : ഓട്ടോ റിക്ഷയിൽ കടത്തിക്കൊണ്ടു വന്ന ഇരുപത് കിലോ കഞ്ചാവുമായി കാരോട് ബൈപ്പാസിൽ മൂന്ന് യുവാക്കൾ പിടിയി ലായി. സ്റ്റേറ്റ് എക്സ്സൈസ് എൻഫോഴ്സ് മെന്റ് സംഘമാണ് പ്രതികളെ പിടികൂടിയത്. പുഞ്ചക്കരി പുത്തളക്കുഴി വീട്ടിൽ ശംഭു (33), പുഞ്ചക്കരി വെട്ടുവിള മേലെ പുത്തൻവീട്ടിൽ അനീഷ് (30),പാച്ചല്ലൂർ മണി മന്ദിരത്തിൽ മഹേഷ് (25) എന്നിവരാണ് പിടിയിലായത്. എൻഫോ ഴ്സ്മെന്റ് സ്ക്വാഡ് തലവനായ എക്സ്സൈസ് ഇൻസ്പെക്ടർ ജി.കൃഷ്ണ കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘവും തിരുവനന്തപുരം സ്പെഷ്യൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.തിരുവനന്തപുരത്തെ വിവിധ പ്രദേശ ങ്ങളിലെ സ്കൂൾ വിദ്യാർ ത്ഥികൾക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്ന സംഘ ത്തിലെ കണ്ണികളാണ് പിടിയിലായത് തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് ബസിൽ അതിർത്തിയിൽ എത്തിച്ച ഓട്ടോ റിക്ഷയിൽ വരവേ യാണ് പിടിയിലായത്. .എക്സ്സൈസ് സംഘത്തെ കണ്ട് ഓട്ടോ തിരിച്ച് മടങ്ങിപ്പോകുവാൻ ശ്രമിച്ച സംഘത്തെ പിന്നാലെ ഓടിയെത്തിയ എക്സ്സൈ സ് ഉദ്യോഗസ്ഥർ പിടികൂടു കയായിരുന്നു. പിടിയിലായ പ്രതികളിൽ ശംഭു, അനീഷ് എന്നിവർ തിരുവനന്തപുരം സർക്കിൾ ഓഫീസിലെ സിവിൽ എക്സ്സൈസ് ഓഫീസറായിരുന്ന അൽത്താഫിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്സിലെ പ്രതികളാണ്.
ഇരുപത് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിലായി…
Kesia Mariam
0
Tags
Top Stories