മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു. സിസ്റ്റം നവീകരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 21 തിങ്കളാഴ്ച ഒമാന്‍ സമയം വൈകുന്നേരം 4.30 വരെ സേവനങ്ങള്‍ ലഭിക്കില്ലെന്ന് എംബസി അറിയിച്ചു. എന്നാല്‍, ബി എല്‍ എസ് സെന്ററിലെ കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ലെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.
മസ്‌കത്ത് ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു
Jowan Madhumala
0