വിക്ടോറിയ കോളേജ് യൂണിയന്‍ തിരിച്ചുപിടിച്ച് എസ്എഫ്‌ഐ


പാലക്കാട്: പാലക്കാട് ഗവ. വിക്ടോറിയ കോളേജ് യൂണിയന്‍ തിരിച്ചുപിടിച്ച് എസ്എഫ്‌ഐ. എട്ടു വര്‍ഷത്തിനു ശേഷമാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനവും എസ്എഫ്‌ഐ തിരിച്ചുപിടിച്ചത്. എസ്എഫ്‌ഐയുടെ അഗ്‌നി ആഷിക്കാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്ണായിരുന്ന നിതിന ഫാത്തിമയെയാണ് അഗ്നി ആഷിക്ക് പരാജയപ്പെടുത്തിയത്.

എന്‍എസ്എസ് നെന്മാറ, എന്‍എസ്എസ് പറക്കുളം, തുഞ്ചത്തെഴുത്തച്ഛന്‍ ലോ കോളേജ്, ഗവ. സംസ്‌കൃത കോളേജ് പട്ടാമ്പി, അയിലൂര്‍ ഐഎച്ച്ആര്‍ഡി, എസ് എന്‍ ഷൊര്‍ണ്ണൂര്‍ തുടങ്ങിയ കോളേജുകളുടെ യൂണിയനും എസ്എഫ്‌ഐ നേടി. അതേസമയം തൃത്താല മൈനോരിറ്റി കോളേജ്, ഗവ. കോളേജ് തൃത്താല, എന്‍എസ്എസ് കോളേജ് ഒറ്റപ്പാലം, ആര്‍ജിഎം കോളേജ് അട്ടപ്പാടി, എഡബ്ലിയുഎച്ച് കോളേജ് തൃത്താല യൂണിയനുകള്‍ കെഎസ്‌യു നേടി.


Previous Post Next Post