ആക്രമണത്തിൽ ഭാര്യയുടെ ഒരു വിരൽ നഷ്ടമാകുകയും വലതുകൈയുടെ സ്വാധീന ശേഷി താത്കാലികായി നഷ്ടപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ടിന്റു തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കേസ് അന്വേഷണത്തിന് സി.ഐ സജികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ദേവിക, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, പി.കെ. സുഭാഷ്, ലവൻ, വിനുകൃഷ്ണൻ, സുജിത്ത്, എൻ. പി. സുബാഷ്, ഹരീഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തുടർന്ന് തമിഴ് നാട് പൊലീസിന്റെ സഹായത്തോടെ ഈറോഡിനടുത്തുള്ള അമ്മപ്പെട്ടി എന്ന ഉൾഗ്രാമത്തിൽ നിന്ന് ടിന്റുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു