തൊടുന്നവരുടെ കൈ വെട്ടണം..പെൺകുട്ടികൾക്ക് വാൾ വിതരണം ചെയ്ത് എംഎൽഎ….


പെൺകുട്ടികൾക്ക് വാൾ വിതരണം ചെയ്ത് ബിജെപി എംഎൽഎ. അതിക്രമം ചെയ്യാൻ തുനിയുന്നവർക്കെതിരെ വാൾ പ്രയോഗിക്കാൻ നിർദ്ദേശിച്ചുകൊണ്ടാണ് വാൾ വിതരണം ചെയ്തത്.ബിഹാറിലെ സിതാമർഹിയിലെ ബിജെപി എംഎൽഎ മിഥിലേഷ് കുമാറാണ് വാൾ വിതരണം ചെയ്തത്. വാളിനൊപ്പം രാമായണവും എംഎൽഎ വിതരണം ചെയ്തിരുന്നു. അതിക്രമം ചെയ്യാൻ തുനിയുന്നവരെ വാളുപയോഗിച്ച് കൈകാര്യം ചെയ്യാനുള്ള എംഎൽഎയുടെ നിർദ്ദേശം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴി തെളിച്ചിരിക്കുന്നത്. സഹോദരിമാർക്ക് സ്വയം സംരക്ഷണത്തിനായുള്ള ഈ മാർഗത്തെ എംഎൽഎ ന്യായീകരിക്കുക കൂടി ചെയ്തതോടെ ബീഹാറിൽ വലിയ രാഷ്ട്രീയ ചർച്ചകളാണ് ആരംഭിച്ചിരിക്കുന്നത്.

വാൾ വിതരണം ചെയ്തതിന് പിന്നാലെ ആരെങ്കിലും ദുഷ്ട ലാക്കോടെ സഹോദരിമാരെ തൊട്ടാൽ ഈ വാളുകൾ ഉപയോഗിച്ച് വിരലുകൾ അരിയണമെന്നാണ് എംഎൽഎ വിശദമാക്കിയത്. അത്തരം വിരലുകൾ വെട്ടിയരിയുന്നതിന് നമ്മുടെ സഹോദരിമാരെ പ്രാപ്തരാക്കണം ആവശ്യമെങ്കിൽ ഞാനും നിങ്ങൾക്കുമെല്ലാം അത് ചെയ്യേണ്ടി വരും. നമ്മുടെ സഹോദരിമാർക്കെതിരായ എല്ലാ ദുഷ്ടശക്തികളും നശിപ്പിക്കണം എന്നായിരുന്നു എംഎൽഎ വിശദമാക്കിയത്. തെറ്റുകൾ ചെയ്യുന്നവർക്കെതിരെ ശക്തമായി പ്രതികരിക്കാൻ സ്ത്രീകളെ ശക്തരാക്കാനുള്ള എല്ലാ പിന്തുണയും നൽകുമെന്നും മിഥിലേഷ് കുമാർ വിശദമാക്കി. സ്കൂളിലും കോളേജിലും പോകുന്ന പെൺകുട്ടികൾക്കാണ് എംഎൽഎ വാൾ വിതരണം ചെയ്തത്.

Previous Post Next Post