ആരുടെയും അപ്പന് വിളിച്ചതല്ല, വിളിക്കാൻ ഉദ്ദേശിച്ചിട്ടുമില്ല…മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് സുരേഷ് ഗോപി



ന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് കുറ്റപ്പെടുത്തി കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ചില മാധ്യമങ്ങള്‍ തന്റെ ഇമേജ് ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞത് സിനിമ ഡയലോഗായി എടുത്താല്‍ മതിയെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നു.

‘ആരുടെയും അപ്പനു വിളിച്ചതല്ല. വിളിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല’, എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ചേലക്കര ഉപതിരഞ്ഞടുപ്പ് എന്‍ഡിഎ കണ്‍വെന്‍ഷനില്‍ സംസാരിക്കവേയായിരുന്നു സുരേഷ് ഗോപി ‘ഒറ്റതന്ത’ പ്രയോഗം നടത്തുന്നത്. ഇത് പിന്നീട് വലിയ വിവാദമായിരുന്നു.

‘പൂരം കലക്കല്‍ നല്ല ടാഗ് ലൈന്‍ ആണ്. പൂരം കലക്കലില്‍ സിബിഐയെ ക്ഷണിച്ചു വരുത്താന്‍ തയ്യാറുണ്ടോ. ഒറ്റ തന്തക്ക് പിറന്നവര്‍ അതിന് തയ്യാറുണ്ടോ. ഏത് അന്വേഷണം നേരിടാനും ഞാന്‍ തയ്യാറാണ്. മുന്‍ മന്ത്രി ഉള്‍പ്പെടെ അന്വേഷണം നേരിടാന്‍ യോഗ്യരായി നില്‍ക്കേണ്ടി വരും’, എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്
Previous Post Next Post