അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നു…കേരളത്തിൽ അതിശക്ത മഴ തുടരും…


തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറുന്നുവെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. ഒക്ടോബർ 13 ന് രാവിലെയോടെ ന്യൂന മർദ്ദം മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് അറിയിപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിൽ അതിശക്ത മഴ തുടരുമെന്നും അറിയിപ്പിൽ പറയുന്നു. കേരളത്തിൽ ഒരാഴ്ച വ്യാപകമായി നേരിയ/ ഇടത്തരം മഴക്കു സാധ്യതയെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴക്കും 11 മുതൽ 15 വരെ ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


Previous Post Next Post