വിമാനത്തിലെ സ്ക്രീനിൽ അശ്ലീല രംഗങ്ങളുള്ള സിനിമ !


എല്ലാ സ്ക്രീനുകളിലും ഒരു മണിക്കൂർ നേരം സിനിമ പ്ലേ ചെയ്തു. വിമാനത്തിലെ സാങ്കേതിക തകരാർ മൂലമാണ് സിനിമ പ്ലേ ചെയ്യപ്പെട്ടതെന്ന് ന്യൂസ് ഡോട്ട് കോം എയു റിപ്പോർട്ട് ചെയ്തു.

ക്വാണ്ടസ് ക്യൂ എഫ് 59 ഫ്ലൈറ്റിലാണ് സംഭവം നടന്നത്. കുട്ടികളും കുടുംബങ്ങളുമായി യാത്ര ചെയ്തവരെ ഇത് ഏറെ ബുദ്ധിമുട്ടിപ്പിച്ചുവെന്ന് യാത്രക്കാർ പറഞ്ഞു.

സ്ക്രീൻ ഓഫ് ചെയ്യാൻ സാധിക്കാത്തതിനാൽ ഒരു മണിക്കൂർ നേരമാണ് പ്ലേ ചെയ്യപ്പെട്ടത്. അവസാനം ഫ്ലൈറ്റ് ജീവനക്കാർ സിനിമയുടെ ശബ്ദം ഓഫ് ചെയ്യുകയായിരുന്നു.
ചില യാത്രക്കാർ സിനിമ തിരഞ്ഞെടുത്തപ്പോൾ സംഭവിച്ച സാങ്കേതിക തകരാറാണ് എല്ലാ സ്ക്രീനുകളിലും ഒരേ സിനിമ പ്ലേ ചെയ്യാൻ കാരണമായതെന്ന് വിമാന അധികൃതർ പറഞ്ഞു. യാത്രക്കാർ നേരിട്ട പ്രശ്നത്തിൽ കമ്പനി ക്ഷമ ചോദിച്ചു.

Previous Post Next Post