പനച്ചിക്കാട് വിദ്യാരംഭവുമായി ബന്ധപ്പെട്ട് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ട്രാഫിക് ക്രമീകരണങ്ങൾ.


    1. പുതുപ്പള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പാറയിൽ കടവ് വഴി ചോഴിയക്കാട് കൂടി  ഓട്ടകാഞ്ഞിരം ജംഗ്ഷൻ വഴി കച്ചേരി കവല കൂടി പനച്ചിക്കാട് ക്ഷേത്രത്തിൽ എത്തി വാഹനം പാർക്ക് ചെയ്യാന്‍  നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രം പാര്‍ക്ക്  ചെയ്യേണ്ടതാണ്.

    2.  വാകത്താനം ഞാലിയാകുഴി ഭാഗത്ത്  നിന്ന് വരുന്ന വാഹനങ്ങൾ പാറക്കുളം പരുത്തുംപാറ ജംഗ്ഷനിൽ വന്ന് ഓട്ടകാഞ്ഞിരം വഴി കച്ചേരി കവല കൂടി അമ്പലത്തിൽ  എത്തേണ്ടതും വാഹനം പാർക്ക് ചെയ്യാന്‍  നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രം പാര്‍ക്ക്  ചെയ്യേണ്ടതാണ്.

    3.  ചിങ്ങവനം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പരുത്തുംപാറ കൂടി ഓട്ടകാഞ്ഞിരം ജംഗ്ഷൻ വഴി  കച്ചേരി കവല  പനച്ചിക്കാട് ക്ഷേത്രത്തിൽ എത്തി വാഹനം പാർക്ക് ചെയ്യാന്‍  നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രം പാര്‍ക്ക്  ചെയ്യേണ്ടതാണ്.

    4. പരുത്തുംപാറ മുതല്‍  പനച്ചിക്കാട് ക്ഷേത്രം വഴി പാറക്കുളം,അമ്പാട്ട്കടവ് എന്നീ  സ്ഥലങ്ങളിലേക്ക് പോകുന്ന റോഡുകളുടെ ഇരുവശത്തും  വാഹനം പാര്‍ക്ക്‌ ചെയ്ത് ഗതാഗത തടസ്സം ഉണ്ടാക്കാന്‍ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.

    5. പനച്ചിക്കാട് ക്ഷേത്രത്തിലേക്കുള്ള പ്രവേശന വഴി ONE WAY ആണ്.ആ വഴിയിലൂടെ വാഹനങ്ങള്‍ തിരികെ പോകാന്‍ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല

    6. പനച്ചിക്കാട് ക്ഷേത്രത്തില്‍ നിന്നും വാകത്താനം,ചിങ്ങവനം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളൂത്തുരുത്തി - പാറക്കുളം വഴിയാണ് തിരികെ പോകേണ്ടത്.

       7.പനച്ചിക്കാട് ക്ഷേത്രത്തില്‍ നിന്നും പുതുപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അമ്പാട്ട്കടവ്  വഴിയാണ് തിരികെ പോകേണ്ടത്
Previous Post Next Post