ന്യൂഡൽഹി: ഡൽഹിയിൽ വായൂ മലിനീകരണ തോത് ഗുരുതരാവസ്ഥയിൽ. ശരാശരി വായു ഗുണനിലവാര സൂചിക 328 ൽ എത്തി. മലിനീകരണം കുറയ്ക്കാൻ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
കാറ്റിന്‍റെ ഗതി അനുകൂലമായതിനെ തുടർന്ന് കഴിഞ്ഞയാഴ്ച വളരെ മോശം അവസ്ഥയിൽ നിന്ന് വായുഗുണനിലവാരം മെച്ചപ്പെട്ട് 300 ന് താഴെയെത്തിയിരുന്നു. എന്നാൽ അയൽ സംസ്ഥാനങ്ങളിൽ കൃഷിയിടങ്ങൾ തീയിടുന്നത് വർധിച്ചതും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നത് വ്യാപകമായതുമാണ് സ്ഥിതി ഗുരുതരാവസ്ഥയിലാക്കിയത്.