തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി; പൊലീസിന് സന്ദേശമെത്തിയത് ഇ മെയിൽ വഴി


ചെന്നൈ: ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ മൂന്ന് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി. ഏതെല്ലാം ഹോട്ടലുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന വിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല.
പൊലീസ് കൺട്രോൾ റൂമിൽ ഇ മെയിൽ വഴി ആണ് ഭീഷണി സന്ദേശങ്ങൾ എത്തിയത്. സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ ശ്രമം തുടങ്ങി. തിരുപ്പതി ഈസ്റ്റ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Previous Post Next Post