പൊൻകുന്നത്ത്ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി രോഗി മരിച്ചു.



കോട്ടയം: രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി രോ​ഗി മരിച്ചു. പാറത്തോട് സ്വദേശി പി.കെ രാജുവാണ് മരിച്ചത്. രാജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് നിയന്ത്രണം തെറ്റിയ ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറിയത്. പൊൻകുന്നം അട്ടിക്കലിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം. രക്തസ്രാവത്തെ തുടർന്നാണ് രോ​ഗി മരിച്ചത്. ആംബുലൻസ് ഡ്രൈവറും രോഗിയുടെ സഹായിയും ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. ആംബുലൻസ് ഇടിച്ച് കയറിയ വീട്ടിലുള്ളവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.




Previous Post Next Post