കഴിഞ്ഞ ദിവസം പുലർച്ചെയെ രണ്ട് മണിയോടെയാണ് മുക്കൂട്ടുതറ ടൗണിലെ കടകളിൽ മോഷണം നടന്നത്. ജൻ ഔഷധി, പേഴത്തുവയൽ സ്റ്റോർസ് എന്നിവിടങ്ങളിൽ നിന്നാണ് പണം കവർന്നത്,
നീതി മെഡിക്കൽസ്, തകടിയിൽ ഫിഷ് മാർട്ട് എന്നീ കടകൾക്കുള്ളിൽ കയറി മോഷണ ശ്രമം നടത്തി. ഒരു കടയിൽ നിന്ന് മോഷ്ടാവ് എന്ന കരുതുന്ന ഒരാളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മുഖംമൂടി ധരിച്ചയാൾ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പൂട്ട് തകർത്താണ് കടയ്ക്കുള്ളിലേക്ക് കയറിയത്.