മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. യാത്രക്കാരനില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണം മോഷണം പോയതായാണ് പരാതി. ത്യശൂരിലെ സ്വര്‍ണ വ്യാപാരിയുടെ സ്വര്‍ണമാണ് കവര്‍ന്നത്. മലപ്പുറം തിരൂരിലെ ജ്വല്ലറിയില്‍ കാണിക്കാനായി കൊണ്ടുപോവുകയായിരുന്നു 1512 ഗ്രാം സ്വര്‍ണമെന്നാണ് വിവരം.
കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇന്നലെ രാത്രിയായിരുന്നു മോഷണം. കുറ്റിപ്പുറത്ത് നിന്ന് നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്ന ജ്വല്ലറി ജീവനക്കാരന്‍ ആണ് കവര്‍ച്ചക്ക് ഇരയായത്.
രാത്രി പത്ത് മണിയോടെ ബസ് മലപ്പുറം എടപ്പാളില്‍ എത്തിയപ്പോള്‍ ബസില്‍ തൂക്കിയിട്ടിരുന്ന ബാഗ് കാണാതാവുകയായിരുന്നു. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു