സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റി; ഡിസംബറിന് പകരം ജനുവരിയില്‍



തിരുവനന്തപുരം: 63-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി ആദ്യ ആഴ്ചയിലേക്ക് മാറ്റിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. തീയതി പിന്നീട് തീരുമാനിക്കും. തിരുവനന്തപുരമാണ് വേദി. ഡിസംബര്‍ മൂന്നുമുതല്‍ ഏഴുവരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്.

ഡിസംബര്‍ നാലിന് നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ (നാസ്) പരീക്ഷ പ്രഖ്യാപിച്ചതിനാലാണ് തീയതി മാറ്റിയത്. ഇത്തവണ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് നാസ് പരീക്ഷ എഴുതുന്നത്. ഡിസംബര്‍ 12 മുതല്‍ 20വരെ സംസ്ഥാനത്ത് രണ്ടാംപാദ വാര്‍ഷിക പരീക്ഷയാണ്. 21 മുതല്‍ 29വരെ ക്രിസ്മസ് അവധിയും. ഈ സാഹചര്യത്തിലാണ് കലോത്സവം ജനുവരിയിലേക്ക് മാറ്റിയത്.

സ്‌കൂള്‍, ഉപജില്ലാ, ജില്ലാ കലോത്സവ തീയതിയും പുതുക്കി. സ്‌കൂള്‍തല മത്സരം 15നകം പൂര്‍ത്തിയാക്കും. ഉപജില്ലാതലം നവംബര്‍ പത്തിനും ജില്ലാതലം ഡിസംബര്‍ മൂന്നിനുമകം പൂര്‍ത്തിയാക്കും.
Previous Post Next Post