മലയാളികൾക്ക് വളരെ സുപരിചിതനായ വ്യക്തിയാണ് മോഹൻലാൽ അദ്ദേഹത്തിന് പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം പോലുമില്ല മലയാളികൾക്കിടയിൽ അത്രത്തോളം മലയാളികൾക്ക് അടുത്തറിയാവുന്ന വ്യക്തിയാണ് മോഹൻലാൽ. മലയാളികൾ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ഏറ്റവും കൂടുതൽ വിമർശിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് മോഹൻലാൽ എന്ന് പറഞ്ഞാലും തെറ്റില്ല അത്രത്തോളം വിമർശനങ്ങളാണ് തന്റെ കരിയറിന്റെ ഏറ്റവും പീക്ക് ടൈംമിൽ തന്നെ അദ്ദേഹം ഏറ്റുവാങ്ങിയിട്ടുള്ളത്
.
ഇപ്പോൾ മോഹൻലാലിന്റെ ഒരു പഴയ അഭിമുഖമാണ് വൈറലായി മാറുന്നത് ഈ അഭിമുഖത്തിൽ അദ്ദേഹത്തോട് ചോദിക്കുന്ന ചില ചോദ്യങ്ങളും ശ്രദ്ധ നേടുന്നുണ്ട്. മദ്യപിക്കുന്നത് ഒരു ദുശ്ശീലമാണ് എങ്കിൽ അത് തനിക്കുണ്ട് എന്ന മോഹൻലാൽ പറയുന്ന ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അതൊരു ദുശ്ശീലം എന്ന് പറയാൻ പറ്റില്ല അതൊരു ശീലമാണ് സിനിമയിലും നമ്മളത് കണ്ടിട്ടുണ്ടല്ലോ അത് ജീവിതത്തിലും ചെയ്യുന്ന ആളുകളാണ് പലരും ഞാനും അങ്ങനെ ചെയ്യുന്ന ആളാണ് അല്ല എന്ന് പറഞ്ഞാൽ എനിക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാനില്ല പക്ഷേ അതൊരു ദുശീലമായി ഞാൻ കണക്ക് കൂട്ടിയിട്ടില്ല അതൊരു ശീലമാണ്. മദ്യപിച്ച് നമ്മൾ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോഴാണ് അതൊരു ദുശീലമായി മാറുന്നത് മദ്യപിച്ചതിനുശേഷം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും അതുമൂലം വീട്ടിലെ സമാധാനം തകരുകയും ഒക്കെ ചെയ്യുകയാണെങ്കിൽ അതിനെ ദുശീലം എന്ന് വിളിക്കാം അല്ലാത്തപക്ഷം അതൊരു ശീലം മാത്രമാണ് എന്നും അങ്ങനെയൊരു ശീലം തനിക്ക് ഉണ്ട് എന്നും അതല്ല അതൊരു ദുശ്ശീലമാണ് എന്ന് തോന്നുകയാണെങ്കിൽ ആ ദുശീലം താൻ അംഗീകരിക്കുന്നു എന്നുമാണ് മോഹൻലാൽ പറയുന്നത്