അമേരിക്കൻ
അമേരിക്കൻ കപ്പലിൽ നിന്നും കാസർകോട് സ്വദേശിയായ ജീവനക്കാരനെ കാണാതായിട്ട് മൂന്ന് ദിവസം. കാസർകോട് കള്ളാർ അഞ്ചാല സ്വദേശി ആൽബർട്ട് ആന്റണിയെയാണ് കാണാതായിരിക്കുന്നത്. ചൈനയില്‍ നിന്നും ദക്ഷിണ ആഫ്രിക്കയിലേക്ക് പോവുകയായിരുന്ന എംവി ട്രൂ കോണ്‍റാഡ് കപ്പലില്‍ നിന്നാണ് ആല്‍ബര്‍ട്ട് ആന്‍റണിയെ കാണാതായത്. ശ്രീലങ്കയില്‍ നിന്നും നൂറ് നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കടലിലാണ് സംഭവം. സിനര്‍ജി മാരിടൈം എന്ന കമ്പനിയില്‍ ട്രെയിനി കേഡറ്റ് ആയി ജോലി ചെയ്യുകയായിരുന്നു 22 വയസുകാരനായ ആല്‍ബര്‍ട്ട്. വെള്ളിയാഴ്ചയാണ് ആൽബർട്ടിനെ കാണാതായത് സംബന്ധിച്ച് വീട്ടുകാര്‍ക്ക് വിവരം ലഭിക്കുന്നത്.
മൂന്നാം തീയതിയാണ് അവസാനം വിളിച്ചത്. നാലാംതീയതി ഞങ്ങൾ കോൾ കാത്തിരുന്നു എന്നിട്ടും വിളി വന്നില്ലെന്ന് ആൽബർട്ടിന്റെ പിതാവ് പറഞ്ഞു. നാലാം തീയതി രാവിലെ 11.45 വരെ ആല്‍ബര്‍ട്ടിനെ കണ്ടവരുണ്ട്. പിന്നീട് വിവരമൊന്നുമില്ല. എന്ത് സംഭവിച്ചുവെന്നുള്ള ആധിയിലാണ് കുടുബം. ആല്‍ബര്‍ട്ടിനെ എത്രയും വേഗം കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.